What changed your life? What was the best thing in TKM? What do you miss the most in TKM?
പലരും ഈ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അതിന് കൃത്യമായി ഒരു ഉത്തരം ഇല്ലായിരുന്നു. TKM എനിക്ക് ഒന്നും തന്നിട്ടില്ല എന്ന് വരെ തോന്നിയിട്ടുണ്ട്. ജീവിതം ഒരു യാത്രയാണ്, അതിൽ ആ വഴിയും സഞ്ചരിച്ചിട്ടുണ്ട്. അതിനിടയിൽ അവിടെ ഞാൻ നെഞ്ചോടുചേർത്തു സ്നേഹിച്ചതൊക്കെയും, പിന്നീട് കുറച്ചു വിഷമങ്ങൾ സമ്മാനിച്ചു. ഒരു പുഞ്ചിരി നൽകി, ഗുൽമോഹറുമായി ഞാൻ അവിടുന്ന് യാത്രയായി. കഴിഞ്ഞ ഒരാഴ്ച ഫേസ്ബുക്കിൽ മുങ്ങിത്തപ്പിയപ്പോൾ ഞാനാ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി. One of the turning point in my life! TSA - TKM Students Association
0 Comments
ക്യാമ്പെല്ലാം ഉഷാർ ആയെന്ന് അറിയാം, നീ എൻജോയ് ചെയ്തോ? - അപ്പോ ഒന്ന് ചിരിച്ചു തള്ളി, പിന്നീട് ഒന്ന് അല്ലോയ്ച്ചു.
ഈ നേരവും കടന്നുപോകും .
നാലു വർഷത്തെ TKM ജീവിതത്തിൽ ഏറ്റവും നല്ല സൗഹൃദങ്ങൾ സമ്മാനിച്ച എട്ടുപേർ! കേരളത്തിന്റെ പല ദിക്കുകളിൽ നിന്നെത്തി ടി.കെ.മ്മിന്റെ മീനാരങ്ങൾക്കു കീഴെ NSS എന്ന ഒറ്റ വികാരത്തിൽ ഒന്നിച്ചു കൂടിയവർ! NSS TKMCEയുടെ സുവർണ്ണ നാളുകൾക്ക് തുടക്കം കുറിച്ചവർ!! റൂബി ഹൗസും ബുള്ളറ്റിൻ ബോർഡും!
14 വർഷം പഠിച്ചിട്ടും എന്റേതെന്നു പറയാൻ ഒരു ഐഡന്റിറ്റിയും TKMCPSയിൽ നേടിയിട്ടില്ല ആകെയുള്ളത് റൂബി ഹൗസിനെ നയിച്ചു ബെസ്ററ് ഹൗസ് ക്യാപ്റ്റനായി എന്നതാണ്. നമ്മളെല്ലാം എത്ര ഭാഗ്യവാന്മാരാണെന്ന് മനസിലാക്കാനും നമ്മുടെ മനസ്സിലെ അഹന്ത ഇല്ലാതാക്കാനും ഒരു ദിവസം പാലിയേറ്റീവ് കെയർ ഹോം വിസിറ്റിന് പോയാൽ മതി !!
കഴിഞ്ഞ ഫെബ്രുവരി ഇരുപതിന് #palliativeSaturday എന്ന സംരംഭം തുടങ്ങുന്നത് ഈ വീട്ടിൽ നിന്നാണ്...അന്ന് വാർധക്യ സഹജമായ അസുഖങ്ങളുള്ള അമ്മയെയാണ് കാണാൻ കഴിഞ്ഞത്, മറ്റ് അവശതകൾ ഒന്നും അവർക്കുണ്ടായിരുന്നില്ല..ഇവർക്ക് മൂന്ന് മക്കൾ ഉണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല, നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. കറുപ്പ് - MECHPRO 2015-'19 മാഗസിൻ, അതിൽ ലാലന്റെ കഥകൾ വായിച്ചപ്പോൾ തന്ന മനസ്സിൽ കുറിച്ചതാണ് അതിനുതന്നെ ഫസ്റ്റ് കിട്ടുമെന്ന്, അവന്റെ കൃതികളിൽ ഞങ്ങൾക്ക് അത്രമാത്രം വിശ്വാസമുണ്ടായിരുന്നു. അതുപോലെ തന്ന സംഭവിച്ചു. Yes! Its was lalan effect! <3
ഇന്ന് ലോക മാതൃദിനം!
ഇത് ലീലാമ്മ. ബിജുക്കുട്ടന്റെ അമ്മ. ഇടം പദ്ധതിയുടെ തുടക്കത്തിലാണ് ഞാനാദ്യമായി ഇവരുടെ വീട്ടിൽ പോകുന്നത്, ഇടിഞ്ഞു വീഴാറായ ഒരു വീട്, സ്നേഹത്തോടെ ഞങ്ങളെ അകത്തോട്ട് വിളിക്കുന്ന ഒരമ്മ! അകത്തെച്ചെന്നപ്പോ കണ്ടത് ഒരു ഈർക്കിലും പിടിച് അവർ മകനെ പല്ല് തേപ്പിക്കുന്നതാണ്. അന്നവരുടെ സംസാരത്തിലൂടെ തന്ന ആ സ്നേഹം ഞാനറിഞ്ഞയാണ്. ഒരു പുഞ്ചിരിയോടെ ഞങ്ങളെ യാത്രയയച്ചു! ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം <3
മെയ് 12, INTERNATIONAL NURSE DAY യുടെ ഭാഗമായി പെരിനാട് പ്രൈമറി ഹെൽത്ത് സെന്റർ നേഴ്സ് രമ്യ ചേച്ചിയെ ആദരിക്കുന്നു ✌ ഇത് മീനമ്മ. കഴിഞ്ഞ 40 വർഷമായി നമ്മുടെ കോളെജിൻെറ മുൻപ്പിലുണ്ട്..! നമ്മളെക്കാളേറെ ടി കെ എം മ്മു മായി ബന്ധമുണ്ട്. നമ്മൾ എന്നും ഇവരെ കടന്നു പോകുന്നുണ്ട് എന്നാൽ നമ്മളിൽ ആരെല്ലാം ഇവരെ ശ്രദ്ധിക്കുന്നുണ്ടോ?
ഇവരേപോലെ വേറെയും മൂന്നു പേരുണ്ട് നമ്മുടെ കോളേജിനു ചുറ്റും..പക്ഷെ ഇവരെ ആരും തിരിഞ്ഞു നോക്കാറില്ല. കഴിഞ്ഞ കുറച്ച് മാസമായി നമ്മുടെ കോളേജിലെ ജൂനിയേഴ്സ് ഇവർക്ക ഉച്ചഭക്ഷണം എത്തിച്ചു കൊടുക്കുന്നത് എത്രപേർക്ക് അറിയാം. ? In the frontine of KTU Strikes againt KTU. See the timeline of strike nevolution through my facebook posts.
|
|