ഈ നേരവും കടന്നുപോകും . നാലു വർഷത്തെ TKM ജീവിതത്തിൽ ഏറ്റവും നല്ല സൗഹൃദങ്ങൾ സമ്മാനിച്ച എട്ടുപേർ! കേരളത്തിന്റെ പല ദിക്കുകളിൽ നിന്നെത്തി ടി.കെ.മ്മിന്റെ മീനാരങ്ങൾക്കു കീഴെ NSS എന്ന ഒറ്റ വികാരത്തിൽ ഒന്നിച്ചു കൂടിയവർ! NSS TKMCEയുടെ സുവർണ്ണ നാളുകൾക്ക് തുടക്കം കുറിച്ചവർ!! പറയാനും എഴുതാനും ഒരുപാടുണ്ട്. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നതിലാണ് സംശയം. ആദ്യം കൂടിയത് Sreehari Sreenivasഉം Hari Krishnanഉം Akhil Sureshഉം ആയിരുന്നു. ഒരേ ക്ലാസ്സിൽ നിന്നായത്കൊണ്ട് ഒരുമിക്കുക സ്വഭാവികം. എല്ലാ പരിപാടിക്കും കൂടെ നിന്നവർ. പിന്നീട് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള പദയാത്ര കൊല്ലം ബീച്ചിൽ അവസാനിച്ചപ്പോ താനാണോ "ഫേസ്ബുക്കിലെ AFSAL MOHAMMED B" എന്നുചോദിച്ചു വന്ന Anjitha Nandan. ഏറ്റവും നല്ല ഓർമകൾ NEST-District Level Energy Auditors Camp ആണ്. അതിന്റെ ഡിസൈൻ വർക്കുകൾ ചെയ്യാൻ കൂടെ കൂടിയ Krishnapriya Santhosh. അന്ന് സീനിയയെസുമായി ഞാനൊന്ന് ഉരസിയപ്പോ, പൊട്ടിക്കരഞ്ഞ അഞ്ജിത. ആ കരച്ചിൽ കണ്ട് കണ്ണുനിറഞ്ഞ എന്നെ ആശ്വസിപ്പിക്കാൻ ഓടിയെത്തി, പുറത്തേക്കൊണ്ടേപോയി നാരങ്ങാ വെള്ളം വാങ്ങിത്തന്ന Arjun Vinod. പിന്നീടുവന്ന കൊറ്റങ്കര ഗ്രാമപചയത്തിൽ National Digital Literacy Mission Programme ചെയ്യാൻ ഏല്പിച്ചപ്പോ, വെക്കേഷന് വീട്ടിൽ പോകാതെ ഒന്നരമാസത്തോളം കൂടെ നിന്ന് പണിയെടുത്ത Drisya Dasഉം Aiswatha Jawaharഉം. അന്ന് ആ വെക്കേഷനിൽ തുടങ്ങിയതാണ് ഞങ്ങളുടെ ഈ സൗഹൃദം.അവിടിന്നുങ്ങോട്ടെ ഒരുപാട് നല്ല ഓർമകൾ. NSS TKMCE എന്നോർക്കുമ്പോൾ അന്ന് ഞങ്ങൾ ഒരുമിച്ചു ചെയ്ത പ്രോഗ്രാമുകളാണ് മനസ്സിലേക്ക് വരുക. 2015-2016 ഒരു സുവർണ്ണകാലം <3 ഒരു വിടപറച്ചിലിന്റെ ആവിശ്യമില്ല, ഞങ്ങളിനിയും കണ്ടുമുട്ടേണ്ടവരാണ്, കാലങ്ങൾ എത്ര കഴിഞ്ഞാലും ഞങ്ങൾ വീണ്ടും ഈ ഗുൽമോഹറിന് കീഴേ ഒത്തുകൂടും! നല്ലഓർമകൾക്ക്, ഒരായിരം നന്ദി
0 Comments
Leave a Reply. |
|