നമ്മളെല്ലാം എത്ര ഭാഗ്യവാന്മാരാണെന്ന് മനസിലാക്കാനും നമ്മുടെ മനസ്സിലെ അഹന്ത ഇല്ലാതാക്കാനും ഒരു ദിവസം പാലിയേറ്റീവ് കെയർ ഹോം വിസിറ്റിന് പോയാൽ മതി !! കഴിഞ്ഞ ഫെബ്രുവരി ഇരുപതിന് #palliativeSaturday എന്ന സംരംഭം തുടങ്ങുന്നത് ഈ വീട്ടിൽ നിന്നാണ്...അന്ന് വാർധക്യ സഹജമായ അസുഖങ്ങളുള്ള അമ്മയെയാണ് കാണാൻ കഴിഞ്ഞത്, മറ്റ് അവശതകൾ ഒന്നും അവർക്കുണ്ടായിരുന്നില്ല..ഇവർക്ക് മൂന്ന് മക്കൾ ഉണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല, നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. രണ്ടു മാസങ്ങൾക്കിപ്പുറം ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണ് !! ബെഡിൽ വിരിച്ച പേപ്പറിൽ തൊലി ഒട്ടിപ്പിടിച്ച, ശരീരം പഴുത്തു, ആഹാരം കഴിക്കാൻപോലുമാകാതെ കിടക്കുന്ന അമ്മയെയാണ്! കൂടെ ദേഹം മുഴുവൻ മുറിവുകളുമായി അവരുടെ മകളെയും!
സ്വന്തം മക്കൾപോലും തിരിഞ്ഞു നോക്കാതെ കിടന്ന് ഈ രണ്ട് അമ്മമാർക്കും തുണയായി എത്തിയത് പാലിയേറ്റീവ് നേഴ്സ് രമ്യയും പെരിനാട് പഞ്ചായത്തും നല്ലവരായ നാട്ടുകാരുമാണ് . പെരിനാട് പാലിയേറ്റീവ് കെയർ നേഴ്സ് രമ്യ ചേച്ചിയുടെ സേവനങ്ങളെ എല്ലാവർക്കും ഒരു മാതൃകയാണ്, അവധിദിവസമായിട്ടുകൂടി അവർ തന്റെ ജോലിയുടെ മഹത്വം മനസിലാക്കി ഇവിടെ ഓടിയെത്തി, മാസങ്ങളായിൽ കുളിക്കാതെ ആരും നോക്കാനില്ലാതെ ഒരേകിടപ്പിൽകിടന്ന ഈ അമ്മമാരേ പരിചരിക്കാൻ അവർ ഓടിയെത്തി, അവരെ കുളിപ്പിച്ചു, മരുന്നുവെച്ചു നൽകി, പഞ്ചായത്തിൽ നിന്നും എയർ ബെഡ്ഡും കിടക്കാനുള്ള കട്ടിലും വരെ എത്തിച്ചു നൽകി, ഇതിലും പുണ്യം കിട്ടുന്ന മറ്റെന്തുണ്ട് ?? സ്വന്തം തൊഴിലിനെ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന മറ്റാരുണ്ട്?? പിന്നെ എടുത്തു പറയേണ്ടത് പഞ്ചായത്ത് ഭരണസമതിയേയാണ്, അവരുടെ പ്രവർത്തനങ്ങൾ അഭിനധർഹാമാണ്! ഈ അമ്മമാരെ കാണാനും നാട്ടുകാരുടെ വിവരങ്ങൾ തിരക്കാനും പഞ്ചായത്ത് പ്രസിഡന്റ് ഉം മെമ്പറും അപ്പോൾ തന്ന ഓടിയെത്തി, ഇവരുടെ മക്കളെ ബന്ധപ്പെടുകയും, പഞ്ചായത്ത് ചിലവിൽ നാളെ തന്ന ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നടപടികൾ എടുക്കുകയും ഇവരെ നോക്കാൻ ഒരു നഴ്സിനെ ഏർപ്പാടാകുകയും ചെയ്തു. ഇവർക്ക് വേണ്ട ഭക്ഷണങ്ങൾ സമയത്തിന് എത്തിക്കാൻ ഓരോ ദിവസവും ഓരോ വീട്ടുകാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ വീട്ടിലേക്കുള്ള പുതിയ പൈപ്പ് ലൈൻ നൽകാനുള്ള പ്രവർത്തനങ്ങൾ നാളെ തന്ന തുടങ്ങുകയും ചെയ്യും! പറയാനൊരുപാടുണ്ട്, പക്ഷെ ഇത് കണ്ടറിഞ്ഞു മനസിലാക്കേണ്ടതാണ്!! ഈ പ്രവർത്തനങ്ങൾക്ക് സാക്ഷിയായ Adarsh R Lal ഇനും Bizmi Bijuക്കും ഇനിയുമൊരുപാട് പറയാനുണ്ടാകും! ഇന്ന് കൂടെ വരാനും സഹായിക്കാനും കാണിച്ച ആ നല്ല മനസ്സിന് ഒരുപാട് നന്ദി! ഈ കുടുംബത്തെ സഹായിക്കാനെത്തിയ അവിടത്തെ നല്ലവരായ യുവാക്കൾക്കും നാട്ടുകാരുടെയും നല്ല മനസ്സിന് പ്രണാമം ! .............................................................................................. ജീവിതം പഠിപ്പിക്കുന്ന ശനിയാഴ്ചകൾ ! ആ തറയിൽ കിടക്കുന്നത് ആറു മക്കളുള്ള ഒരമ്മ, ആ ഈറനണിയുന്ന കണ്ണുകളുമായി നിൽക്കുന്നത് അവിടത്തെ അംഗനവാടി ടീച്ചർ. ഇന്നത്തെ #palliativeSaturday യാത്രയിൽ മനസ്സിൽ പതിഞ്ഞ കാരുണ്യത്തിന്റെ ഒരു നേർചിത്രം! ഇന്നലെ രാത്രി തന്ന രമ്യ ചേച്ചിയുടെ മെസ്സേജ് വന്നു, ഒരു പുതിയ ക്യാൻസർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, നാളെ രാവിൽ 8.45 തന്ന എത്തണമെന്ന്. രാവിലെ തന്ന ഹോസ്പിറ്റലിൽ എത്തി പോകാനിറങ്ങുംപ്പോളാണ് ചേച്ചിയെ സരളടീച്ചർ വിളിക്കുന്നത്. അടുത്തൊരു വീട്ടിൽ വയസായ ഒരു അമ്മയുടെ കാര്യം പറയാൻ. ആദ്യം അങ്ങോട്ട് തന്ന ചെന്നു, സരള ടീച്ചർ ഞങ്ങളേം വീടിന്റെ വാതിലിൽ കാത്തുനിൽപ്പുണ്ടായിരുന്നു! ആദ്യം കാണുന്നത് ദേഹത്തു മുറിവുകളുമായി മൂത്രത്തിൽ കുളിച്ചു തറയിൽ കിടക്കുന്ന ഒരു അവശയായ ഒരു അമ്മ...ഞങ്ങളെ കണ്ട് അടുക്കളയിലേക്ക് മറയുന്ന ഒരു സ്ത്രീ രൂപം...തൊട്ടപ്പുറത്തായി TVയിൽ ഓടിക്കൊണ്ടിരിക്കുന്ന കണ്ണീർ സീരിയൽ...ഒരു ചെറിയ പെട്ടിയിലുള്ള മീനുകൾക്ക് തീറ്റകൊടുക്കുന്ന ഒരു ചെറുക്കൻ...തുണിയലക്കിയും വെള്ളം കോരികൊണ്ടും നിൽക്കുന്ന രണ്ടു പെൺകുട്ടികളും..ഞങ്ങളുടെ വരവുപോലും ഗവിനിക്കാതെ അവർ അവരുടെ പ്രവർത്തികൾ തുടർന്നുകൊണ്ടിരുന്നു! ചോർന്നൊലിക്കുന്ന വീട്ടിൽ, തണുപ്പത്തു തറയിൽ മൂത്രത്തിന്റെ ദുർഗന്ധത്തിൽ, ദേഹത്ത് മുറിവുകളുമായി ആഹാരം പോലും കഴിക്കാതെ വേദന സഹിച്ചു കിടക്കുന്ന ആ അമ്മയെ നോക്കാൻ ആർക്കും വയ്യ !! മനസ്സിൽ ചോദിച്ചു, ഇവർ മനുഷ്യർ തന്ന ആണോ?? റൂമിൽ കിടക്കുന്ന കട്ടിൽ കണ്ടു, ഈ അമ്മയെ കിടത്താൻ കട്ടിലുണ്ടോ എന്ന ചോദ്യത്തിന്, ഇവിടെ കട്ടിലില്ല എന്ന വീട്ടുകാരുടെ മറുപടി !! ഉടനെ തന്ന രമ്യ ചേച്ചി പ്രസിഡന്റ് ഇനെ വിളിച്ചു കട്ടിൽ തരപ്പെടുത്തി, അതെടുക്കാൻ പോയി, അവിടെയുള്ള നല്ലവരായ ചില ചെറുപ്പകാരേം കൂട്ടി വന്നപ്പോ കണ്ട കാഴ്ച്ചയാണീ ചിത്രം! നിറകണ്ണുകളുമായി സരള ടീച്ചർ !! ആറുമക്കളുള്ള ആ അമ്മയുടെ, ഒരു മരുമോള് കൂടായാണ് ടീച്ചർ, താൻ ഇതൊന്നും ഇതുവരെ ശ്രെദ്ധിച്ചില്ല എന്ന കുറ്റബോധമാണോ ആ വീട്ടിലുള്ള മറ്റുള്ളവർ ഞങ്ങളെ വിളിച്ചത് ഇഷ്ടപെടാഞ്ഞ കൊണ്ട് ടീച്ചറെ വല്ലതും പറഞ്ഞകൊണ്ടാണോ എന്നറിയില്ല, എന്നാലും ആ കണ്ണീരിൽ ഒരു ആത്മാർത്ഥതയുണ്ടായിരുന്നു! കട്ടിലിൽ എയർ ബെഡ്ഡും ഇട്ട് അവരുടെ മുറിവുകളിൽ മരുന്നും വെച്ചു യാത്രയാകും നേരം, ടീച്ചർ അവരുടെ ദേഹം കരുകി വൃത്തിയാകുവായിരുന്നു ! പറയാനായി ഒരുപാട് കാര്യങ്ങളുണ്ട് ഈ ഒരു അനുഭവത്തിൽ, അത് മനസിലാകുന്നവരുടെ മനസ്സിൽ നന്മയുടെ ഒരു അംശമുണ്ട്! ജീവിതത്തിൽ ഒരു പ്രവിശ്യമെങ്കിലും നിങ്ങൾ മാലാഖമാരോടൊപ്പം പാലിയേറ്റീവ് വണ്ടിയിൽ കയറണം, ജീവിതം എന്താന്ന് മനസിലാക്കണം!
0 Comments
Leave a Reply. |
|